പന്തളം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമ ബന്ധുവും ശ്രീരാം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ട്രസ്റ്റിയും പുണ്യഭൂമി പന്തളം എഡിഷന്റെ ചുമതലക്കാരനുമായിരുന്ന വി.ജി.രാമചന്ദ്രക്കുറുപ്പ് (84) ഇന്നു പുലര്‍ച്ചെ അന്തരിച്ചു.
പന്തളം കൂരമ്പാല ശ്രീ ഗണേശ ദേവീ ഹനുമത് ക്ഷേത്രത്തിലെ മുഖ്യകാര്യദര്‍ശിയായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാടില്‍ ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ അനുശോചിച്ചു. ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഉത്തമഭക്തനായിരുന്ന അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നും അദ്ദേഹത്തിന്റെ മാതൃകാപരമായ സേവനങ്ങളെ തലമുറകളോളം ആശ്രമബന്ധുക്കള്‍ അനുസ്മരിക്കുമെന്നും സ്വാമികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സംസ്‌കാരം വൈകുന്നേരം 5ന് വീട്ടുവളപ്പില്‍ നടക്കും.
Discussion about this post