തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവരെയും അനുകൂലിക്കുന്നവരെയും ഉള്‍ക്കൊള്ളിച്ച് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ മാസം 28ന് തിരുവനന്തപുരത്ത് ചര്‍ച്ച നടക്കുന്നത്.
പദ്ധതിയെ എതിര്‍ക്കുന്ന വിദഗ്ധരായ അലോക് വര്‍മ, അര്‍വിജി മേനോന്‍, ജോസഫ് സി. മാത്യു എന്നിവരുമായി പദ്ധതിയെ അനുകൂലിക്കുന്ന വിദഗ്ധരാണ് ചര്‍ച്ച നടത്തുന്നത്. അതേസമയം, കെ റെയില്‍ വിരുദ്ധ സമരക്കാര്‍ക്ക് ചര്‍ച്ചയില്‍ ക്ഷണമില്ല.













