തിരുവനന്തപുരം: ഹിന്ദുധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനം കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ 2ന് ആരംഭിക്കും. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ മഹാസമാധിക്ഷേത്രത്തില്‍ നിന്നും പകര്‍ന്ന ജ്യോതി സമ്മേളനവേദിയില്‍ പ്രതിഷ്ഠിച്ചുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍
മൂന്നുവര്‍ഷത്തിനുശേഷമാണ് സമ്മേളനം നടത്തുന്നതെന്ന് സമ്മേളനത്തിന്റെ ചെയര്‍മാന്‍ ചെങ്കല്‍ രാജശേഖരന്‍നായര്‍ അറിയിച്ചു.
27ന് വൈകീട്ട് 5.30ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍, കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, കുമ്മനം രാജശേഖരന്‍, ഒ.രാജഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
28ന് വൈകീട്ട് 5.30ന് ജെ.നന്ദകുമാര്‍, 29-ന് പി.സി.ജോര്‍ജ്, 30-ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ എന്നിവര്‍ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യും. മേയ് ഒന്നിന് വൈകീട്ട് 5.30ന് സമാപനസമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും
26ന് രാവിലെ സിദ്ധ മെഡിക്കല്‍ ക്യാമ്പും സാഹിത്യോത്സവവും സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. 28 മുതല്‍ മേയ് ഒന്നുവരെ രാവിലെ 10.30നും ഉച്ചയ്ക്ക് രണ്ടിനും വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രബന്ധാവതരണം നടത്തും.













