തിരുവനന്തപുരം: കെ റെയില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ സംവാദം ആരംഭിച്ചു. തിരുവനന്തപുരത്തെ താജ് വിവാന്ത ഹോട്ടലിലാണ് സംവാദം. പദ്ധതിയെ എതിര്‍ക്കുന്ന പാനലില്‍ ആര്‍.വി.ജി മേനോന്‍ മാത്രമാണുള്ളത്.
വിരമിച്ച റെയില്‍വേ ബോര്‍ഡ് മെന്പര്‍ സുബോധ് കുമാര്‍ ജയിന്‍, കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വി.സി.ഡോ. കുഞ്ചെറിയ പി. ഐസക്, എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ എന്നിവരാണ് അനുകൂല പാനലില്‍ പങ്കെടുക്കുന്നത്.













