കോഴിക്കോട്: അനധികൃതസ്വത്ത് സമ്പാദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. മകന്റെ പേരില്‍ ഖത്തറില്‍ 450 കോടി രൂപ മുതല്‍മുടക്കില്‍ സ്റ്റീല്‍ ഫാക്ടറി സ്ഥാപിച്ചതുള്‍പ്പെടെയുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവ് എന്‍.കെ.അബ്ദുല്‍ അസീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കുഞ്ഞാലിക്കുട്ടിയുടെയും കുടുംബത്തിന്റെയും ആസ്തി സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും അസീസ് പരാതിയില്‍ പറയുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് വ്യവസായമന്ത്രിയായിരിക്കെ പൊതുമേഖലാസ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തി വന്‍അഴിമതി നടത്തിയതായും ബിനാമി സ്ഥാപനങ്ങളില്‍ ഭീമമായ തുക മുടക്കിയതായും കാണിച്ച് അസീസ് നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു.
Discussion about this post