തിരുവനന്തപുരം: വഴിയോരത്തു കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നതിനു നിയന്ത്രണം വരുന്നു. കൊടി തോരണങ്ങള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കൊടി തോരണങ്ങള്‍ കാല്‍നട യാത്രികര്‍ക്കു തടസമുണ്ടാക്കാന്‍ പാടില്ല.
തദ്ദേശ സെക്രട്ടറിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങിയിട്ടുവേണം കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍. കൊടി വയ്ക്കുന്നതുമായി ബന്ധപ്പെട്ടു സംഘര്‍ഷങ്ങളിലേക്കു പോകാനുള്ള സാഹചര്യം ഉണ്ടാക്കരുത്.
അതുപോലെ തന്നെ നിശ്ചിത ദിവസം മാത്രമേ കൊടിതോരണങ്ങള്‍ വഴിയോരത്ത് വയ്ക്കാന്‍ പാടുള്ളൂ. അതുകഴിഞ്ഞ് സ്ഥാപിച്ചവര്‍ തന്നെ അതു നീക്കം ചെയ്യണം തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.













