തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ ആന ഇടഞ്ഞു. ഘടകപൂരങ്ങള്‍ക്കൊപ്പം എഴുന്നള്ളിയ ആനയാണ് ഇടഞ്ഞത്. ശ്രീമൂലസ്ഥാനത്ത് വെച്ചായിരുന്നു സംഭവം. ആളുകള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ച ആനയെ കുറച്ച് നേരങ്ങള്‍ക്ക് ശേഷം തളച്ചു.
നിരവധി പേര് ആനയെ പിന്തുടര്ന്നത് ആശങ്ക സൃഷ്ടിച്ചു. എലിഫന്റ് ടാസ്ക് ഫോഴ്സെത്തിയാണ് ആനയെ തളച്ചത്. തളച്ച ആനയെ പ്രദേശത്ത് നിന്നും മാറ്റിയിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പിണങ്ങിയ ആനയെ തളച്ചുവെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post