തിരുവനന്തപുരം: വിവേകാനന്ദ സാസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിവേകാനന്ദ രംഗകലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാര്‍ഗി വിജയകുമാറിന് വിവേകാനന്ദ നാട്യരത്‌ന പുരസ്‌കാരം സമ്മാനിച്ചു. ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍, എസ്.ശ്രീനിവാസന്‍ ഐ.എ.എസ്, ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍, വിവേകാന്ദ സാസംകാരിക കേന്ദ്രം ജോ.സെക്രട്ടറി ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിച്ചു.













