പാരിസ്: ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളിലെ ഓഹരിവിപണികളില്‍ ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളില്‍ ഷോര്‍ട്ട് സെല്ലിങ് നിരോധിച്ചു. നിരോധനം ഇന്നു നിലവില്‍ വന്നു. തങ്ങളുടെ പക്കല്‍ ഇല്ലാത്ത ഓഹരികള്‍ വില്‍ക്കുന്നതിനെയാണ് ഷോര്‍ട്ട് സെല്ലിങ് എന്നു പറയുന്നത്. പിന്നീട് നിശ്ചിത സമയത്തിനകം ഈ ഓഹരികള്‍ വാങ്ങിക്കൊടുത്താല്‍ മതി. ഓഹരിവില ഇടിയുമ്പോഴാണ് ഷോര്‍ട്ട് സെല്ലിങ്ങിലൂടെ ലാഭമുണ്ടാക്കുന്നത്.
യൂറോപ്പിലെ വിവിധ രാജ്യങ്ങളുടെ ഓഹരി വിപണി തകരുന്നതിന് ഒരു കാരണം ഷോര്‍ട്ട് സെല്ലിങ് ആണെന്നു വിലയിരുത്തപ്പെടുന്നു. ഇത് ഒഴിവാക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ ശ്രമം. അതിന്റെ ഭാഗമായാണ് ഈ നടപടി.
Discussion about this post