കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. മറുപടി നല്കാന് സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ചാണ് അതിജീവിത ഹര്‍ജി നല്‍കിയത്. കേസില്‍ വിശദമായ മറുപടി നല്‍കേണ്ടതുണ്ടെന്നും, അതിന് കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി. ജസ്റ്റീസ് സിയാദ് റഹ്മാന്റെ സിംഗിള്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Discussion about this post