തിരുവനന്തപുരം: ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി എന്തിനാണ് ജനങ്ങളെ ഭയക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോട്ടയത്ത് കെജിഒഎ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായി എത്തിയ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം. മുഖ്യമന്ത്രി എന്തിനാണ് ഇത്രയും വലിയ സുരക്ഷയില്‍ പോകുന്നത്. ഉമ്മന്‍ ചാണ്ടിയെ സിപിഎമ്മുകാര്‍ കല്ലെറിഞ്ഞതുപോലെ യുഡിഎഫുകാര്‍ മുഖ്യമന്ത്രിയെ കല്ലെറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്ര വലിയ സുരക്ഷ ഒരുക്കി മുഖ്യമന്ത്രി എന്തിനാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.













