തിരുവനന്തപുരം: എ എം എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിനോദ് നെട്ടത്താന്നി സംവിധാനം നിര്‍വ്വഹിച്ച ‘ഒരു പക്കാ നാടന്‍ പ്രേമം’ ജൂണ്‍ 24 ന് തീയേറ്ററുകളിലെത്തുന്നു. പ്രണയകഥകളില്‍ വേറിട്ടുനില്‍ക്കുന്ന സിനിമ ഒരുക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് സംവിധായകനായ വിനോദ് നെട്ടത്താന്നി പറഞ്ഞു.
സജാദ് എം നിര്‍മ്മാണം നിര്‍വഹിച്ച സിനിമയില്‍ ഭഗത് മാനുവല്‍, വിനു മോഹന്‍ , മധുപാല്‍, ശ്രീജു അരവിന്ദ്, കലാഭവന്‍ ഹനീഫ്, സിയാദ് അഹമ്മദ്, വി പി രാമചന്ദ്രന്‍ , അംബൂട്ടി, ടോം ജേക്കബ്ബ്, സുമേഷ് മുഖത്തല, കൃഷ്ണന്‍ പയ്യനൂര്‍, സനത്, അന്‍സില്‍ , അബ്ദുള്‍ കരീം, ഡ്വായിന്‍, സോണി ചങ്ങനാശ്ശേരി, കൊല്ലം ആനന്ദ്, വിദ്യാ വിനുമോഹന്‍ , ഹരിത, കുളപ്പുള്ളി ലീല , സിന്ധു മനുവര്‍മ്മ, സുനന്ദ, ദീപിക, ശ്രീലക്ഷ്മി, ശ്രുതി എസ് നായര്‍ , ലക്ഷ്മി, ഗ്രേസി, സുറുമി തുടങ്ങിയവര്‍ അഭിനയിച്ചിട്ടുണ്ട്.
എ എം എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന സിനിമയുടെ ഛായാഗ്രഹണം ഉണ്ണി കാരാത്ത്, രചന രാജു സി ചേന്നാട്, എഡിറ്റിംഗ് ജയചന്ദ്രകൃഷ്ണ, ഗാനരചന കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കെ.ജയകുമാര്‍ , എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ,വിനു കൃഷ്ണന്‍ , സംഗീതം മോഹന്‍ സിത്താര, ആലാപനം കെ.ജെ യേശുദാസ് , വിനീത് ശ്രീനിവാസന്‍ , വിധുപ്രതാപ് , അഫ്‌സല്‍, ജ്യോത്സന , അന്‍വര്‍ സാദത്ത്, ശിഖ പ്രഭാകര്‍ , പശ്ചാത്തല സംഗീതം എസ് പി വെങ്കിടേഷ് തുടങ്ങി അനവധി കലാകാരന്‍മാരുടെ കഠിനപ്രയത്‌നമാണ് സിനിമയ്ക്കു പിന്നിലുള്ളതെന്നും സംവിധായകന്‍ പറഞ്ഞു.
Discussion about this post