പത്തനംതിട്ട: ശബരിമല തീര്‍ഥാടനം തുടങ്ങുന്നതിനു മുമ്പ് മണ്ണാറക്കുളഞ്ഞി – പമ്പ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് എന്‍എച്ച് വിഭാഗത്തിന് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍ദേശം നല്‍കി. പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ റാന്നി നിയോജകമണ്ഡലംതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.
ഈ റോഡിന് കുറുകെ പുതിയ മൂന്നു കലുങ്കുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. 46 കോടി രൂപയാണ് റോഡ് നിര്‍മാണത്തിന് വകയിരുത്തിയിട്ടുള്ളത്. റാന്നി താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി ഏറ്റെടുക്കാന്‍ നിശ്ചയിച്ചിരിക്കുന്ന 51 സെന്റ് സ്ഥലം അഡ്വാന്‍സ് പൊസിഷന്‍ നല്‍കി ഏറ്റെടുത്ത് ആശുപത്രിയുടെ നിര്‍മാണം അടിയന്തരമായി ആരംഭിക്കാന്‍ നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ എംഎല്‍എ നിര്‍ദേശിച്ചു.
Discussion about this post