തിരുവനന്തപുരം: കഴിഞ്ഞ അധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിക്കുമ്പോള്‍ ശ്രീരാമദാസ മിഷന്റെ അധീനതയിലുള്ള ചേങ്കോട്ടുകോണം ശ്രീനീലകണ്ഠവിദ്യാപീഠത്തിന് 100 ശതമാനം വിജയം. 6 കുട്ടികള്‍ പൂര്‍ണ്ണമായും A+ ഗ്രേഡ് കരസ്ഥമാക്കി. 
എസ്.നബീല്‍ മുഹമ്മദ്, മാളവിക.ആര്‍.എസ്, അല്‍ അമീന്‍.എ, ലാവണ്യ.എസ്, നിഖില്‍ കൃഷ്ണ.ജെ.എ, ആര്‍.സുജിത എന്നിവരാണ് ഉന്നതവിജയം കരസ്ഥമാക്കിയത്. അര്‍ജുന്‍ കൃഷ്ണ.ആര്‍, അഭിജിത്.എ, ഹരിഗോവിന്ദ്.എ.പി, ധനഞ്ജയ് മോഹന്‍, ഹസ്‌ന സ്വലിഹ, അശ്വനി അശോക്.എം, മിസ്‌ന.എന്‍.എസ്, ലയകൃഷ്ണ.എല്‍ എന്നിവര്‍ ഒന്‍പത് വിഷയങ്ങള്‍ക്ക് A+ ഗ്രേഡ് കരസ്ഥമാക്കി മികച്ച വിജയം നേടി. പരീക്ഷ എഴുതിയ എല്ലാവരും ജീവശാസ്ത്രത്തിലും വിവര സാങ്കേതിക വിദ്യയിലും A+ ഗ്രേഡ് നേടിയിട്ടുണ്ട്. മറ്റുള്ളവര്‍ 80 ശതമാനത്തിനുമുകളില്‍ മാര്‍ക്ക് സ്വന്തമാക്കി. രസതന്ത്രത്തിലും സാമൂഹ്യ ശാസ്ത്രത്തിലും 99 ശതമാനം പേരും A+ ഗ്രേഡ് നേടി വിജയിച്ചു.
ആത്മാര്‍ത്ഥമായ അധ്യാപനവും അനിതരസാധാരണമായ പരിശീലന രീതിയുമാണ് കുട്ടികളുടെ മികച്ച വിജയത്തിനു പിന്നിലെന്ന് പ്രിന്‍സിപ്പല്‍ ആര്‍.ശ്രീരേഖ പുണ്യഭൂമിയോട് പറഞ്ഞു. കൊല്ലങ്ങളായി തുടര്‍ച്ചയായി നൂറുമേനി വിജയം കൊയ്യുന്ന സ്‌കൂളുകളുടെ പട്ടികയില്‍ ചേങ്കോട്ടുകോണം ശ്രീനീലകണ്ഠവിദ്യാപീഠം മുന്‍നിരയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.













