കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ളോമ കോഴ്സിന്റെ ഈവനിംഗ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകീട്ട് ആറ് മുതല്‍ എട്ട് വരെയാണ് ക്ളാസ്. ഹൈബ്രിഡ് മോഡിലായിരിക്കും ക്ളാസ് നടത്തുക. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. മോജോ, വെബ് ജേര്‍ണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോ ജേര്‍ണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്.
അപേക്ഷ ഫോം വെബ്സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 30 ന് മുന്‍പ് ലഭിക്കത്തക്ക വിധത്തില്‍ തപാലായോ ഇ-മെയിലായോ അയക്കണമെന്ന് സെക്രട്ടറി അറിയിച്ചു. വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി -30. ഇ-മെയില്‍: [email protected]. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068,0471 2726275. വെബ്സൈറ്റ്-www.keralamediaacademy.org.
Discussion about this post