ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,313 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 38 പേര് കോവിഡ് ബാധിച്ച് മരിച്ചുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
10,972 പേര് കോവിഡ് മുക്തരായി. ഇതോടെ 83,990 പേരാണ് കോവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളത്. 2.03 ശതമാനമാണ് രാജ്യത്ത് കോവിഡ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 4,27,36,027 കടന്നു. 5,24,941 പേരാണ് രാജ്യത്തു ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ 60 ശതമാനം രോഗികളും കേരളത്തിലും മഹാരാഷ്ട്രയിലുമാണ്.
Discussion about this post