ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതകവില കുത്തനെ കുറഞ്ഞു. വാണിജ്യ ആവശ്യങ്ങള്‍ക്കുളള സിലിണ്ടറിന് 188 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കുളള സിലിണ്ടറിന് വില 2035 രൂപയായി. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
രാജ്യത്തെ വിവിധ നഗരങ്ങളിലും ആനുപാതികമായി വിലക്കുറവ് നിലവില്‍ വന്നു. ഡല്‍ഹിയില്‍ 198 രൂപയുടെ കുറവാണുണ്ടായത്. മുംബയില്‍ 187 രൂപയും കൊല്‍ക്കത്തയില്‍ 182 രൂപയും കുറവുണ്ട്. ഗാര്‍ഹിക സിലിണ്ടറിന് മേയ് 19ന് നിശ്ചയിച്ച വില തന്നെ തുടരും. മേയ് മാസത്തില്‍ രണ്ട് തവണ ഗാര്‍ഹിക സിലിണ്ടറിന് വില കൂടിയിരുന്നു. മേയ് ഏഴിന് 50 രൂപ കൂടി. പിന്നാലെ മേയ് 19നും വര്‍ദ്ധിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുളള സിലിണ്ടറിനാകട്ടെ ജൂണ്‍ മാസത്തില്‍ 135 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വില കുറഞ്ഞത്.
ഡല്‍ഹിയില്‍ രണ്ട് മാസത്തിനിടെ 330 രൂപയുടെ കുറവാണ് വാണിജ്യ സിലിണ്ടറിനുണ്ടായത്. മേയ് 19ന് 2354 ആയിരുന്നെങ്കില്‍ ഇന്ന് 2021ആയാണ് വില താഴ്ന്നത്. പാചക വാതക വിലയില്‍ ചാഞ്ചാട്ടമുണ്ടെങ്കിലും പെട്രോള്‍, ഡീസല്‍ വിലയില്‍ രാജ്യത്ത് കഴിഞ്ഞ ഒരുമാസത്തോളമായി വര്‍ദ്ധനയോ കുറവോ വരുത്തിയിട്ടില്ല.
Discussion about this post