തിരുവനന്തപുരം: സ്‌കൂള്‍ ബസുകളുടെ ഡ്രൈവര്‍മാര്‍ക്ക് പത്ത് വര്‍ഷത്തെ പരിചയം നിര്‍ബന്ധമാക്കി മാര്‍ഗരേഖ. ഡ്രൈവര്‍മാര്‍ യൂണിഫോം ധരിക്കണം. വെള്ള ഷര്‍ട്ടും കറുത്തപാന്റും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കി. വാഹനങ്ങളുടെ പരമാവധി വേഗം 50 കിലോമീറ്ററായും നിജപ്പെടുത്തുമെന്നും ഗതാഗതവകുപ്പിന്റെ മാര്‍ഗരേഖയില്‍ പറയുന്നു.
സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായാണ് മാര്‍ഗരേഖ പുറത്തുവിട്ടത്. ഹെവി വാഹനങ്ങളാണ് ഓടിക്കുന്നതെങ്കില്‍ 5 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. മദ്യപിച്ചു വാഹനമോടിക്കാന്‍ പാടില്ല. ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയും ഡ്രൈവറായി ഉള്‍പ്പെടുത്തരുത്. വിശദമായ മാര്‍ഗരേഖ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് കൈമാറി.













