കൊച്ചി: സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചനാക്കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹര്‍ജി നിലനില്‍ക്കുമോ എന്ന കാര്യം വാദം കേട്ട ശേഷം തീരുമാനിക്കാമെന്ന് വ്യക്തമാക്കിയ കോടതി കേസ് എന്തിന് റദ്ദാക്കണമെന്ന കാര്യം വിശദീകരിക്കണമെന്നും ഹര്‍ജിക്കാരിയോട് നിര്‍ദ്ദേശിച്ചു.
ഈ കേസില്‍ സ്വപ്നയെ തല്ക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. കേസില്‍ അന്വേഷണം തുടരുകയാണെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.
Discussion about this post