Sunday, April 2, 2023
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

ശ്രീലങ്കയില്‍ സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരണത്തിനു ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

by Punnyabhumi Desk
Jul 11, 2022, 12:38 pm IST
in രാഷ്ട്രാന്തരീയം

കൊളംബോ: ജനരോഷത്തെത്തുടര്‍ന്ന് പ്രസിഡന്റ് ഗോത്താബയ രാജപക്സെയും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയും രാജിസന്നദ്ധത അറിയിച്ചതോടെ ശ്രീലങ്കയില്‍ സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരണത്തിനു തിരക്കിട്ട ചര്‍ച്ചകള്‍. പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യാപ അഭയവര്‍ധനയെയാണ് ഇടക്കാല പ്രസിഡന്റായി പരിഗണിക്കുന്നത്. സര്‍വകക്ഷിസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം തെരഞ്ഞെടുപ്പു നടത്താനാണു തീരുമാനം.

അതേസമയം, പ്രസിഡന്റും പ്രധാനമന്ത്രിയും ഔദ്യോഗികമായി രാജി നല്‍കുന്നതുവരെ ഇരുവരുടെയും ഓഫീസുകളിലും ഔദ്യോഗികവസതികളിലും തുടരുമെന്നു പ്രക്ഷോഭകര്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച രാജിവയ്ക്കാമെന്നാണു പ്രസിഡന്റ് പറഞ്ഞത്. ശനിയാഴ്ച രാത്രി സ്പീക്കറാണ് ഇക്കാര്യം പരസ്യമാക്കിയത്. രാജിവയ്ക്കാന്‍ സന്നദ്ധനാണെന്നുമാത്രമാണു പ്രധാനമന്ത്രിയും പറഞ്ഞിട്ടുള്ളത്. ഈ സാഹചര്യത്തില്‍ രണ്ടുനേതാക്കളുടെയും പ്രഖ്യാപനത്തെ സംശയത്തോടെയാണു പ്രക്ഷോഭകര്‍ നോക്കിക്കാണുന്നത്.

പാചകവാതക വിതരണത്തിനു പ്രസിഡന്റ് ഉത്തരവിട്ടു

അജ്ഞാതകേന്ദ്രത്തില്‍ തുടരുന്ന പ്രസിഡന്റ് രാജിസന്നദ്ധത അറിയിച്ചുവെങ്കിലും ഭരണത്തില്‍ ഇടപെടുന്നുണ്ട്. പാചകവാതക വിതരണം സുഗമമായി പൂര്‍ത്തിയാക്കാന്‍ കാണാമറയത്തിരുന്നാണ് പ്രസിഡന്റ് ഉത്തരവിട്ടത്.

അതിനിടെ സമാധാനം പുനഃസ്ഥാപിക്കാന്‍ സൈനികനേതൃത്വം ശ്രമങ്ങള്‍ തുടങ്ങി. ജനങ്ങള്‍ സഹകരിക്കണമെന്ന് സേനാതലവന്‍ ജനറല്‍ ഷാവേന്ദ്ര സില്‍വ അഭ്യര്‍ഥിച്ചു. പ്രധാനമന്ത്രിയുടെ സ്വകാര്യവസതിക്കു തീവച്ചുവെന്ന കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെ നടപടികളിലേക്കു പോലീസ് നീങ്ങുകയും ചെയ്തു. ശനിയാഴ്ച മുഴുവന്‍ കൊളംബോ നഗരത്തില്‍ അരാജകത്വം വിതച്ച പ്രതിഷേധക്കാര്‍ നേതാക്കളുടെ രാജിപ്രഖ്യാപനത്തെത്തുടര്‍ന്ന് അടങ്ങിയിട്ടുണ്ട്. ഇന്നലെ കൊളംബോയിലെ സമരഭൂമിയില്‍ പടക്കംപൊട്ടിച്ചാണ് രാജിസന്നദ്ധത ആഘോഷിച്ചത്. സംഗീതപരിപാടികള്‍ ഉള്‍പ്പെടെ സമരഭൂമിയില്‍ നടക്കുന്നുണ്ട്. ഒട്ടേറെയാളുകള്‍ സമരഭൂമിയില്‍നിന്നു തിരിച്ചുപോവുകയും ചെയ്തു. എന്നാല്‍ ആയിരങ്ങള്‍ ഇപ്പോഴും കൊളംബോയില്‍ തുടരുകയാണ്.

ShareTweetSend

Related Posts

രാഷ്ട്രാന്തരീയം

സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

രാഷ്ട്രാന്തരീയം

തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ മരണം 7,800 കവിഞ്ഞു; സഹായ ഹസ്തവുമായി ഇന്ത്യ

രാഷ്ട്രാന്തരീയം

മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു

Discussion about this post

പുതിയ വാർത്തകൾ

ദുരിതാശ്വാസഫണ്ട് വിനിയോഗം: മുഖ്യമന്ത്രിക്കെതിരായ കേസില്‍ ലോകായുക്തയ്ക്കുള്ളില്‍ ഭിന്നാഭിപ്രായം; തീരുമാനം ഫുള്‍ ബെഞ്ചിനു വിട്ടു

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം പൈതൃകരത്‌നം ഡോ.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍, സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍, ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍ എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

മലയാളത്തിന്റെ പ്രിയനടന്‍ ഇന്നസെന്റ് വിടവാങ്ങി

സംസ്ഥാനതല ക്ഷയരോഗ ദിനാചരണത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു

സംസ്ഥാനത്ത് മൂന്ന് സയന്‍സ് പാര്‍ക്കുകള്‍ ആരംഭിക്കും

ശ്രീരാമനവമി രഥയാത്ര: 27ന് തിരുവനന്തപുരത്ത്

മോദി എന്ന പേരിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം: രാഹുല്‍ ഗാന്ധിയ്ക്ക് രണ്ടുവര്‍ഷം തടവ്

കേരള പുരസ്‌കാരങ്ങള്‍ ഇന്ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും

ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പിന് രജിസ്ട്രേഷന്‍ സംവിധാനം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily
Tech-enabled by Ananthapuri Technologies