ശ്രീനഗര്‍: മേഘവിസ്ഫോടനവും പ്രതികൂല കാലവസ്ഥയും കാരണം നിര്‍ത്തിവച്ചിരുന്ന അമര്‍നാഥ് തീര്‍ഥയാത്ര പുനഃരാരംഭിച്ചു. ബാല്‍താല്‍ ഭാഗത്തുനിന്നു തുടര്‍ച്ചയായ മൂന്നാം ദിവസവും യാത്ര സാധ്യമല്ലാതെ വന്നതോടെ പരന്പരാഗത പാതയായ പഹല്‍ഗാമിലൂടെ യാത്രയ്ക്ക് അനുമതി നല്‍കുകയായിരുന്നു.
തീര്‍ഥാടകര്‍ക്കായുള്ള സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് ജമ്മു കാഷ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ തിങ്കളാഴ്ച ചന്ദന്‍വാരിയിലെത്തി. പഹല്‍ഗാമിലെ നുന്‍വാന്‍ ബേസ് ക്യാന്പില്‍നിന്ന് തിരിച്ച് പഞ്ചതര്‍ണിയിലെ ചന്ദന്‍വാരിവരെ എത്താനാണ് അനുമതി.
അതേസമയം മണ്ണിടിച്ചിലിനും മേഘവിസ്‌ഫോടനത്തിനും സാധ്യത നിലനില്‍ക്കുന്നതിനാല്‍ യാത്രികരും അധികൃതരും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് ശ്രീനഗറില്‍ വ്യക്തമാക്കി.













