തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ.എസ്.ശബരിനാഥന് അറസ്റ്റില്‍.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച സംഭവം വധഗൂഢാലോചനയുടെ ഭാഗമായാണെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് രേഖപ്പെടുത്തിയതായി സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 11ന് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ പൃഥ്വിരാജിന് മുന്‍പാകെ ചോദ്യം ചെയ്യലിന് ശബരിനാഥന് ഹാജരായിരുന്നു. മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നതു സംബന്ധിച്ച് ശബരീനാഥന് ആഹ്വാനം ചെയ്തെന്നുള്ള വാട്സ് ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ശബരിനാഥന് പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
ചോദ്യം ചെയ്യലിന് ഹാജരായതിനൊപ്പം ശബരിനാഥന് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെയും സമീപിച്ചിരുന്നു. ഈ ഹര്‍ജി കോടതി പരിഗണിക്കുന്നതിനിടെയാണ് ശബരിനാഥനെ അറസ്റ്റ് ചെയ്തതായുള്ള വിവരം സര്‍ക്കാര്‍ അഭിഭാഷകന് അറിയിക്കുന്നത്. പിന്നാലെ കോടതി അറസ്റ്റിന്റെ വിശദാംശങ്ങളും സമയവും സര്‍ക്കാരിനോട് തേടിയിട്ടുണ്ട്.
Discussion about this post