സ്വാമി സത്യാനന്ദ സരസ്വതി

അചഞ്ചലമായ രാമസങ്കല്പം
ജീവിത വിജയത്തിന് അചഞ്ചലമായ ഒരു ലക്ഷ്യത്തിലെത്തുവാനുള്ള കരുത്ത് അടിസ്ഥാനമായി ആവശ്യമാണ്. മാര്‍ഗവും ലക്ഷ്യവും പൊരുത്തപ്പെടണമെങ്കില്‍ ദൃഢനിശ്ചയം ആവശ്യവുമാണ്. ഈശ്വരചിന്തകൊണ്ടല്ലാതെ അചഞ്ചലമായ ലക്ഷ്യബോധം ഉണ്ടാകാന്‍ ന്യായവുമില്ല. സംസാരസാഗര തരണത്തിന് ആവശ്യമായ ഇച്ഛാശക്തിയും ക്രിയാശക്തിയും സ്വരൂപിക്കണമെങ്കില്‍ ജ്ഞാനാധിഷ്ഠിതമായ ലക്ഷ്യബോധം ഉണ്ടായേതീരൂ. പ്രാണപ്രയാണ കാലത്ത് കര്‍മമുക്തിയും ആഗ്രഹനിവൃത്തിയും സംഭവിക്കണമെങ്കില്‍ അനസ്യൂതമുള്ള ഈശ്വരസങ്കല്പം കൂടിയേ കഴിയൂ. ആകാശത്തിലൂടെ ഉള്ള ഗമനം ചിദാകാശത്തിലൂടെയുള്ള ഈശ്വരധ്യാനമാണ്. അതുകൊണ്ടു തന്നെ സംസാരസമുദ്രലംഘനം കഴിയുകയും ചെയ്യും.
സമുദ്രലംഘന സന്ദേശം
‘അജതനയ തനയശരം’ ഈശ്വരാഭിമുഖമായി ചിന്തിക്കുന്ന പ്രാണന്‍ തന്നെയാണ് ഭേദിക്കേണ്ടത്. അഹന്തയും അമിത ആഗ്രഹങ്ങളും വളര്‍ത്തിയെടുത്ത രാക്ഷസരാജന്റെ മഹാനഗരമാണ്. ആശ്വസിപ്പിക്കേണ്ടത്. അതിനുള്ളില്‍പെട്ടിരിക്കുന്ന മായാമോഹിതമായ മനസ്സിനെയാണ്. തന്നെ ഏല്പിച്ച കൃത്യങ്ങള്‍ ലക്ഷ്യബോധത്തോടെ പൂര്‍ത്തിയാക്കേണ്ടത് ഒരു ദൂതന്റെ ചുമതലയാണ്. ഈശ്വരാര്‍പ്പണമായ കര്‍മങ്ങള്‍ കൊണ്ട് തന്റെ ജീവിത ദൗത്യം പൂര്‍ത്തിയാക്കുക എന്നുള്ളത് മനുഷ്യജീവിതത്തിലെ കര്‍ത്തവ്യമാണ്. ദൗത്യം കൊണ്ട് ചെയ്യേണ്ടത് ദുഷ്ട നിഗ്രഹവും നേടണ്ടത് മുക്തിയുമാണ്. നിശ്ചയദാര്‍ഢ്യം കൈവെടിയാത്ത രാമചദധ്യാനവും വൈരാഗ്യചിന്തയും ഇതിന് അത്യന്താപേക്ഷിതമാണ്. ചപലമായ ലോകം നോക്കിനില്‌ക്കേ അവര്‍ക്കാര്‍ക്കും കടക്കാനാകാത്ത സംസാരസമുദ്രം രാമന്‍ എന്നുള്ള ഏക സങ്കല്പം കൊണ്ട് തരണം ചെയ്യുന്നത് എങ്ങനെയെന്ന് ആഞ്ജനേയന്റെ സമുദ്രലംഘന സന്ദേശം വെളിവാക്കുന്നു. മറുകരയില്‍ നിസ്സഹായരായി നോക്കി നില്‍ക്കുന്ന വാനരന്മാര്‍ക്ക് ആശയവും ആവേശവും പകരുന്ന മാര്‍ഗനിര്‍ദേശമാണ് ആഞ്ജനേയന്‍ നല്കുന്നത്. ആശ്വാസത്തിനു കാരണവും അതുതന്നെയാണ്. മരണം കൈവരിക്കുവാന്‍ ദര്‍ഭവിരിച്ചു കിടക്കണം എന്നു തീരുമാനിച്ച നിസ്സഹായര്‍ക്ക് നിശ്ചയദാര്‍ഢ്യം നല്കുന്ന മാരുതിയുടെ വാക്കുകള്‍ നിസ്സഹായവും ചപലവുമായ മനുഷ്യലോകത്തിനു അനുകരിക്കുവാന്‍ പറ്റിയതാണ്.
ജീവിതയാത്രയില്‍ തടസ്സങ്ങള്‍ സ്വാഭാവികമാണ്. പകച്ചു നില്ക്കാതെ പരിഹാരം കാണുവാനുള്ള സാമര്‍ത്ഥ്യം പരമാത്മചിന്തകൊണ്ടേ ലഭ്യമാകൂ. ഈശ്വരാഭിമുഖമായി ചലിക്കുമ്പോള്‍ ഇടയ്ക്ക് ലഭ്യമാകുന്ന താല്ക്കാലിക സൗഖ്യത്തിനു വേണ്ടി വ്യതിചലിക്കുന്നത് ലക്ഷ്യത്തില്‍ എത്തുന്നതിന് തടസ്സം സൃഷ്ടിക്കും. ഈശ്വര ചിന്ത പുലര്‍ത്തുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട നിര്‍ദ്ദേശമാണിത്. നാമജപത്തില്‍ ഏര്‍പെടുമ്പോഴും ഈശ്വരാര്‍പ്പണമായി കര്‍മങ്ങള്‍ ചെയ്യുമ്പോഴും അതു പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഗാര്‍ഹികകാര്യങ്ങള്‍ക്ക് പ്രാധാന്യം കല്പിച്ച് വ്യതിചലിക്കുന്നവര്‍ ധാരാളമുണ്ട്. പരിഷ്‌കൃലോകത്തില്‍ അത്തരക്കാര്‍ അധികമാണ്. അത്തരം പ്രവൃത്തികള്‍ നിര്‍ദ്ദോഷമാണെന്ന് സ്ഥാപിക്കുവാനുള്ള വാചാലതയും അവര്‍ക്കുണ്ടാകും. മനസ്സിന്റെ ചഞ്ചലമായ പരിശീലനത്തിന് ഈശ്വരചിന്ത ഉപയോഗിച്ചുകൂടാത്തതാണ് ഫലത്തില്‍ ഭഗവാന് ശക്തിഹീനത സംഭവിക്കുകയില്ല. മറിച്ച്, സാധകന് ചഞ്ചലത്വവും ശക്തിഹീനതയും സ്വാഭാവികമാവുകയും ചെയ്യും. ചഞ്ചലഹൃദയന് ഇഹലോകവും പരലോകവും സൗഖ്യം നല്കുകയില്ല. ഈശ്വരന് ദ്വേഷമില്ല എന്ന പരാപേക്ഷ കൊണ്ട് തന്റഎ കുറവിന് ന്യായീകരണം നല്കുന്നത് ശരിയല്ല. മറിച്ച്, ദ്വേഷമില്ലാത്ത ഈശ്വര സങ്കല്പം കൊണ്ട് കുറവുകള്‍ പരഹരിക്കുകയാണ് ആവശ്യം. അതിന് നിര്‍ദ്ദിഷ്ചമായ ലക്ഷ്യബോധം ഉണ്ടായിരിക്കണം. മാരുതിക്ക് കിട്ടിയ സല്ക്കാരങ്ങളും വിശ്വമാവസരങ്ങളും വാക്കുകള്‍ കൊണ്ട് സ്വീകരിച്ചിട്ട് അവര്‍ക്ക് നന്ദിയും രേഖപ്പെടുത്തി തന്റെ പ്രയാണത്തില്‍ നിന്ന് വിരമിക്കാതെ രാമകാര്യാര്‍ത്ഥമായി ചരിക്കുന്നതു കാണാം. സല്ക്കാരത്തിന് ഉയര്‍ന്നെത്തിയ മൈനാകത്തെ വെറുപ്പിക്കാതെ ഔചിത്യപൂര്‍വം ആഞ്ജനേയന്‍ ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. തടസ്സം സൃഷ്ടിക്കുന്ന മാര്‍ഗങ്ങളുടെ സ്വഭാവവൈജാത്യങ്ങള്‍ അറിഞ്ഞ് പെരുമാറുവാന്‍ ആഞ്ജനേയന്‍ മടിയ്ക്കുന്നില്ല. സുരസയെ വാഴ്ത്തി സ്തുതിച്ച് അനുഗ്രഹം വാങ്ങി മുന്നോട്ടുപോകുന്ന മാരുതി സിംഹികയെ ചവിട്ടിക്കൊല്ലുകയും ലങ്കാലക്ഷ്മിയെ അടിച്ചുവീഴ്ത്തുകയും ചെയ്യുന്നു.
കലമമവനൊടു-തുടരുകമതുവെത്രയും
കാതരയായ് വരും നീയെന്നു നിര്‍ണയം
രണനിപുണനൊടു ഭവതി താഡനവും കൊണ്ട്
രാമദൂതന്നു നല്‌കേണമനുജ്ഞയും
ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ടിവരുന്ന കര്‍മങ്ങളുടെ സ്വഭാവം പലതാണ്. ചിലതു പരീക്ഷണങ്ങളിലൂടെയും പ്രാര്‍ത്ഥനകളിലൂടെയും സാത്വികബുദ്ധി ആര്‍ജ്ജിച്ച് പരിഹാരം നേടേണ്ടവയാണ്. സുരസയെ ചെയ്തതുപോലെ പരീക്ഷണാര്‍ത്ഥമുള്ള കര്‍മങ്ങള്‍ ഔചിത്യപൂര്‍വം വിവേചനബുദ്ധിയോടെ അറിഞ്ഞു നിയന്ത്രിക്കുകയാണ് ആവശ്യം. സിംഹികയെപ്പോലെ സൂക്ഷ്മശരീരത്തില്‍ കിടക്കുന്ന കര്‍മങ്ങള്‍ ധര്‍മത്തിന്റെ ചുവട്ടടികളില്‍പെട്ട് ഞെരിഞ്ഞമര്‍ന്നേതീരൂ. ലങ്കാലക്ഷ്മിയെപ്പോലെ മാര്‍ഗവിഘ്‌നം സൃഷ്ടിക്കുന്ന കര്‍മങ്ങള്‍ ശക്തിയായ ധര്‍മസങ്കല്പം കൊണ്ട് അടിയേല്ക്കുമ്പോള്‍ തിരുത്തപ്പെടുകയാണ്. കിട്ടുന്ന അടിയുടെ ഫലമായി തനിക്ക് പറ്റിയ തെറ്റ് തിരുത്തുവാനുള്ള ഓര്‍മ ലഭ്യമാകുമ്പോള്‍ രാവണരാജ്യം വിട്ട് രാമരാജ്യത്തിലേക്ക് ഉയരുവാന്‍ കഴിയും.
ധര്‍മപ്രയാണ മാര്‍ഗത്തില്‍ അടികൊണ്ട് മരിക്കേണ്ട അധര്‍മങ്ങളും ശിക്ഷകൊണ്ട് തിരുത്തപ്പെടേണ്ട് പാപകര്‍മങ്ങളും ശിക്ഷകൊണ്ട് തിരുത്തപ്പെടേണ്ട പാപകര്‍മങ്ങളും ഉപചാരപൂര്‍വം കടന്നുപോകേണ്ട് ഉദാത്ത കര്‍മങ്ങളും ഉണ്ട്. സിംഹികയും ലങ്കാലക്ഷ്മിയും സുരസയും ഈ കര്‍മരഹസ്യം വെളിവാക്കുന്നു. തടസ്സങ്ങളെ തരണം ചെയ്യുവാനുള്ള അനിഷേധ്യമായ ശക്തി ആഞ്ജനേയനെപ്പോലെ സാധകന് ഉണ്ടായിരിക്കണമെന്ന് ചപല ലോകത്തിനു നല്കുന്ന സന്ദേശം ഇവിടെ പ്രസക്തമായിരിക്കുന്നു. അനേകം വാനരന്മാര്‍ അക്കരെ നില്ക്കുമ്പോള്‍ അതിലൊരുവനാണ് ലക്ഷ്യത്തിലേക്ക് കുതിക്കുന്നത്. അനുകരിക്കുവാനും അനുസരിക്കുവാനും അവസരം നല്കുന്ന ആഞ്ജനേയന്റെ നിശ്ചയദാര്‍ഢ്യം ആഗ്രഹത്തിന്റെ അലമാലകളില്‍പെട്ട് അലയുന്ന ലോകത്തിന് ആശയും ആശ്വാസവും പകരട്ടെ.
ത്രിഗുണങ്ങള്‍ പലപ്പോഴും മിശ്രഭാവത്തില്‍ വിവിധഗുണങ്ങളായി പരിണമിക്കാറുണ്ട്. സാത്വികം, സാത്വികരാജസം, സാത്വികതാമസം, രാജസം, രാജസ സാത്വികം, രാജസരാജസം, രാജസ താമസം എന്നിങ്ങനെ പല രീതിയില്‍ ഗുണമിശ്രിതങ്ങള്‍ രൂപപ്പെടുന്നു. രാജസഗുണങ്ങളുടെ സ്വാധീനതകൊണ്ട് സാത്വികഗുണശീലരായ പലരും ശാപഗ്രസ്തരായി കര്‍മഫലം അനുഭവിക്കുന്നതിന് താമസികളുടെ മധ്യത്തില്‍ കഴിയേണ്ടിവരുന്നു. കര്‍മഫലം അനുഭവിച്ച് തീരുമ്പോള്‍ ഉണ്ടാകുന്ന സാത്വികഗുണ വാസന രാജസതാമസങ്ങളെ വിട്ട് മുക്തിയെ പ്രാപിക്കുന്നു. ലങ്കാലക്ഷ്മിയുടെ അടിസ്ഥാനം സാത്വികസ്വഭാവമുള്ളതാണെങ്കിലും രാജസകര്‍മത്തോട് ബന്ധപ്പെട്ട് താമസികളുടെ മധ്യത്തിലേക്ക് ഇരങ്ങിവരുന്നു. ആഞ്ജനേയനെപ്പോലെ അത്ഭുതസിദ്ധിയുള്ള മഹാത്മാക്കളുടെ സ്പര്‍ശനവും ദര്‍ശനവും കൊണ്ട് ആഘാതമേല്പിക്കുന്ന രാജസതാമസഗുണങ്ങളെ വിട്ട് പൂര്‍വകര്‍മ പ്രാബല്യത്തിലേക്ക് തിരിച്ചുപോകുന്ന അനുഭവങ്ങള്‍ മനുഷ്യജീവിതത്തില്‍ ധാരാളമുണ്ട്. കര്‍മസത്തയിലെ വൈജാത്യങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് ആഞ്ജനേയന്‍ തന്റെ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നു.
ലങ്കയില്‍ എത്തിയശേഷം കീടവദ്ദേഹനായി സീതാന്വേഷണം നടത്തുമ്പോഴും കലപിംഗലതുല്യശരീരനായി ദേവിയുടെ മുമ്പില്‍ നമസ്‌കരിച്ച് തൊഴുതുനില്ക്കുമ്പോഴും ആഞ്ജനേയന്റെ നിശ്ചയദാര്‍ഢ്യം മഹാമേരുപോലെ ഋജുവും സുസ്ഥിരവുമായിരുന്നു. രാമപദധ്യാനം ഉള്ളതില്‍ ഉറയ്ക്കാതെ ഒരു നിമിഷംപോലും ആ ഭക്തശിരോമണി തന്റെ അന്വേഷണം തുടര്‍ന്നില്ല. രാവണസന്നിധിയില്‍ എത്തുമ്പോഴും രാമന്‍ തന്നെയായിരുന്നു മാരുതിക്കുള്ള ശക്തിക്ക് ഉറവിടം..
നിശിചരരെടുത്തുകൊണ്ടാര്‍ത്തുപോകും വിധന
നിശ്ചലനായി കിടന്നാല്‍ കാര്യഗൗരവാല്‍
ഹനുമാന്‍ രാവണനെ കാണണമെന്നു തീരുമാനിച്ചപ്പോള്‍ തന്റെ നിശ്ചയം നടപ്പാക്കുന്നതിനാവശ്യമായ കര്‍മമാര്‍ഗങ്ങളും സ്വീകരിച്ചു. സ്വീകരിച്ച മാര്‍ഗങ്ങള്‍ ധര്‍മാനുസൃതവും നിശ്ചയദാര്‍ഢ്യമുള്ളതുമായിരുന്നു. തപോബലം കൊണ്ടും വരസിദ്ധികൊണ്ടു സിദ്ധിനേടിയ ആഞ്ജനേയന് ബ്രഹ്മാസ്ത്ര ബന്ധനം ബാധകമല്ല. എങ്കിലും മനസാ അത് സ്വീകരിക്കുകയാണുണ്ടായത്. ബ്രഹ്മാസ്ത്രത്തോടുള്ള ബഹുമാനവും തന്റെ നിശ്ചയം നടപ്പാക്കുന്നതിനുള്ള ഉപാധിയുമായിരുന്നു മാരുതിയുടെ പ്രധാന സങ്കല്പങ്ങള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ തന്റെ ലക്ഷ്യത്തിലെത്തുന്നതിന് പ്രയോജനപ്പെടുത്തുവാനുള്ള മനക്കരുത്തും സങ്കല്പശക്തിയും മാരുതിക്കുണ്ടായിരുന്നു. മേല്പറഞ്ഞവകളില്‍ ‘നിശ്ചലനായി കിടന്നാന്‍ കാര്യഗൗരവാല്‍’ എന്ന പ്രയോഗത്തില്‍തന്നെ ആഞ്ജനേയന് സാധിക്കേണ്ടിയിരുന്ന ലക്ഷ്യത്തെപ്പറ്റിയുള്ള സൂചനയുണ്ട്. ബ്രഹ്മാസ്ത്രത്തോടുള്ള ബഹുമാനവും ലക്ഷ്യം ഭേദിക്കുവാനുള്ള നിശ്ചയദാര്‍ഢ്യവും ഒരുമിച്ച് ഇണങ്ങിയ കാര്യഗൗരവമായിരുന്നു. ആഞ്ജനേയന്‍ പാലിച്ചത്. രാമസന്നിധിയില്‍ തിരിച്ചെത്തുന്നതിനു മുമ്പ് രാവണനെ കാണണെന്നും തന്റെ സര്‍വവുമായ ഭഗവാന്റെ വാര്‍ത്ത രാവണനെ അര്‍ഹമായ നിലയില്‍ അറിയിക്കണമെന്നും ഉള്ള ആഞ്ജനേയന്റെ നിശ്ചയത്തില്‍ നിന്ന് തെല്ലും വ്യതിചലിക്കാതെയുള്ള ദൃഢതയാണ് ബന്ധനം. സ്വീകരിക്കുന്നതിനും നിശിചരരുടെ ആക്ഷേപങ്ങള്‍ സഹിക്കുന്നതിനും ആഞ്ജനേയന് കരുത്തുനല്കിയത്. ലക്ഷ്യത്തില്‍ മുറുകെ പിടിച്ചുകൊണ്ട് മാര്‍ഗത്തെ സാധൂകരിക്കുന്നത് തെറ്റല്ലെന്ന് രാമന്റെ കുലഗുരുവായ വസിഷ്ഠന്റെ നിര്‍ദ്ദേശംതന്നെയുണ്ട്. രാമദാസനായ ആഞ്ജനേയന് ആപത്ധര്‍മമെന്നുള്ള നിലയില്‍ അത്തരം കാര്യങ്ങള്‍ അനുഷ്ഠിക്കേണ്ടിവന്നിട്ടുണ്ട്. അതീവശക്തനും അധര്‍മിയുമായ രാവണന്റെ സന്നിധിയില്‍ എത്തുന്നതിന് മാരുതി തെരഞ്ഞെടുത്ത മാര്‍ഗങ്ങള്‍ ലക്ഷ്യത്തെ സാധൂകരിക്കുന്നവയായിരുന്നു. വാനരവധം പ്രകൃതിശീലത്തെ മുന്‍നിറുത്തിക്കൊണ്ടാണ് വനജവിടപികളെ തകര്‍ത്തതെന്ന് ഹനുമാന്‍ തന്നെ പ്രസ്താവിക്കുന്നുണ്ട്. രാക്ഷസന്മാരെ നിഗ്രഹിച്ചതും രാവണപുത്രനെ ഹനിച്ചതും മരണഭയം കൊണ്ട് മാത്രമാണെന്ന് മാരുതി സമര്‍ത്ഥിക്കുന്നു. വധിക്കാന്‍ വരുന്നവനെ ത് അധര്‍നേരിടുന്നത് അധര്‍മമെന്നു പറയുവാന്‍ സാധ്യമല്ല.
(തുടരും)
Discussion about this post