ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ വിഭാഗം ഹൈജംപില്‍ ഇന്ത്യന്‍ താരം തേജസ്വിന് ശങ്കര്‍ വെങ്കല മെഡല്‍ നേടി. അത്ലറ്റിക്സ് ഫെഡറേഷനുമായുള്ള നിയമ യുദ്ധത്തിലൂടെ ബര്‍മിംഗ്ഹാം മീറ്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച തേജസ്വിന് 2.22 മീറ്റര്‍ ഉയരം കണ്ടെത്തിയാണ് മെഡല്‍ നേട്ടത്തിലെത്തിയത്.
2.28 മീറ്റര്‍ ചാടിക്കടന്ന ഓസ്ട്രേലിയയുടെ ബ്രാന്‍ഡന്‍ സ്റ്റാര്‍ക്ക് സ്വര്‍ണം നേടിയ മത്സരത്തില്‍ ന്യൂസിലാന്‍ഡിന്റെ ഹാമിഷ് കെര്‍(2.25 മീറ്റര്‍) വെള്ളി മെഡല്‍ നേടി. 2022 ഗെയിംസിലെ ഇന്ത്യയുടെ ആദ്യ അത്ലറ്റിക്സ് മെഡലാണ് തേജസ്വിന് സ്വന്തമാക്കിയത്.
Discussion about this post