തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സമര്‍ത്ഥരായ കുറ്റവാളികളെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. അക്രമികള്‍ സമര്‍ത്ഥരായതുകൊണ്ടാണ് പിടികൂടാന്‍ സമയമെടുക്കുന്നത്. കഴിയുന്നതും വേഗത്തില്‍ പ്രതികളെ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എ കെ ജി സെന്റര്‍ ആക്രമണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ജൂണ്‍ 30ന് രാത്രിയാണ് സ്‌കൂട്ടറില്‍ എത്തിയ അജ്ഞാതന്‍ എ കെ ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്.
അന്വേഷണ സംഘം സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഉഗ്ര സ്ഫോടന ശേഷിയില്ലാത്ത പടക്കം പോലുള്ള വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.













