തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്ഭവനിലും വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ദേശീയ പതാക ഉയര്‍ത്തി.
നിയമസഭാ മന്ദിരത്തില്‍ സ്പീക്കര്‍ എം.ബി. രാജേഷ് ദേശീയ പതാക ഉയര്‍ത്തി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന് ദേശീയ പതാക ഉയര്‍ത്തി. വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്ത് കെ.എസ്.ഇ.ബി. ചെയര്മാന് ഡോ. രാജന് ഖോബ്രഗഡെ ദേശീയ പതാക ഉയര്‍ത്തി.
Discussion about this post