ന്യൂയോര്‍ക്: ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി മൂന്നാമതെത്തി. ബ്ലൂംബര്‍ഗ് ബില്യണെയര്‍ പട്ടിക പ്രകാരം ലൂയിസ് വുടാന്‍ സ്ഥാപകന്‍ ബെര്‍ണാഡ് ആര്‍നോള്‍ട്ടിനെ മറികടന്നാണ് അദാനി ധനികരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയത്.
കഴിഞ്ഞ മാസമാണ് അദാനി മൈക്രാസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ പിന്നിലാക്കിയത്. 2022ല്‍ മാത്രം അദാനിയുടെ സമ്പത്തില്‍ 60.9 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് ഉണ്ടായത്. ഇന്‍ഡെക്സ് പ്രകാരം 137 ബില്യണ്‍ ഡോളര്‍ സമ്പത്തുള്ള ഗൗതം അദാനിക്ക് മുന്നില്‍ ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കും ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും മാത്രമാണുള്ളത്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പട്ടികയില്‍ 11-ാം സ്ഥാനത്താണ്.













