കൊച്ചി: ഹൈക്കോടതികളില്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി കേസുകള്‍ നടത്തുന്ന അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ തസ്തികയുടെ പേരു മാറ്റി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിഎസ്ജിഐ) എന്നാക്കി കേന്ദ്ര നിയമമന്ത്രാലയം ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചു. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍മാരുടെ പേര് എഎസ്ജിയെന്നാണ് ചുരുക്കി എഴുതിയിരുന്നത്.
നിയമപരമായ കാര്യങ്ങളില്‍ സോളിസിറ്റര്‍ ജനറല്‍, അറ്റോര്‍ണി ജനറല്‍ എന്നിവരെ സഹായിക്കാനും സുപ്രീംകോടതിയിലും ഹൈക്കോടതികളിലും കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരാകാനും നിയോഗിച്ചിട്ടുള്ള അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരുടെ ചുരുക്കെഴുത്തും എഎസ്ജി എന്നുതന്നെയാണ്. ഈ ആശയക്കുഴപ്പം പരിഹരിക്കാനാണ് പേരില്‍ മാറ്റം വരുത്തിയത്.
Discussion about this post