ബംഗളൂരു: കര്‍ണാടകയില്‍ ആശുപത്രിയിലെ വൈദ്യുതി നിലച്ച് രണ്ട് രോഗികള്‍ക്ക് ദാരുണാന്ത്യം. ഐസിയൂവില്‍ വെന്റിലേറ്ററിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്.
കര്‍ണാടകയിലെ ബെല്ലാരി വിഐഎംഎസ് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച രാവിലെ 6 മുതല്‍ 10 വരെയുള്ള സമയത്താണ് ആശുപത്രിയിലെ വൈദ്യുതി നിലച്ചത്. മൗല ഹുസൈന്‍, ചെട്ടെമ്മ എന്നിവരാണ് അഞ്ചു മിനിറ്റിന്റെ വ്യത്യാസത്തില്‍ മരിച്ചത്.
അതേസമയം അതീവ ഗുരുതാരവസ്ഥയിലുണ്ടായിരുന്നവരാണ് മരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വൈദ്യുതി നിലച്ചപ്പോഴും വെന്റിലേറ്റര്‍ ജനറേറ്റര്‍ സംവിധാനമുപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ ഈ സമയത്ത് മരിച്ചത് തികച്ചും യാദൃശ്ച്ഛികമായാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Discussion about this post