തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 25 കോടി രൂപ TJ 750605 നമ്പറിന്. തിരുവനന്തപുരം ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ബമ്പറടിച്ചത്. രണ്ടാം സമ്മാനമായ 5 കോടി രൂപ TG 270912 നമ്പറിന് ലഭിച്ചു. കോട്ടയം ജില്ലയില്‍ വിറ്റ ടിക്കറ്റാണിത്. ഒരു കോടി രൂപ വീതമുള്ള 10 മൂന്നാം സമ്മാനങ്ങള്‍ക്ക് TA 292923, TB 479040,TC 204579,TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507, TL 555868 നമ്പറുകള്‍ അര്‍ഹമായി.
അവസാന 5 അക്കത്തിനുള്ള ഒരു ലക്ഷം രൂപയ്ക്ക് അര്‍ഹമായത് 41917 എന്ന നമ്പറിനാണ്. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുപ്പും അദ്ദേഹം നിര്‍വഹിച്ചു. കേരള ഭാഗ്യക്കുറിയുടെ പൂജ ബമ്പര്‍ ടിക്കറ്റ് ഗതാഗത വകുപ്പുമന്ത്രി അഡ്വ. ആന്റണി രാജുവിന് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. വി.കെ പ്രശാന്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ്‌കുമാര്‍, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.













