കൊല്ലം: മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ പ്രശ്നങ്ങളെ തുടര്‍ന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു ദമയന്തിയമ്മയുടെ അന്ത്യം. കരുനാഗപ്പളളി ഇടമണ്ണേല്‍ പരേതനായ സുഗുണാനന്ദനാണ് ഭര്‍ത്താവ്. സംസ്‌കാരം അമൃതപുരി ആശ്രമത്തില്‍ പിന്നീട് നടക്കും.
മറ്റുമക്കള്‍: കസ്തൂരി ബായ്, പരേതനായ സുഭഗന്‍, സുഗുണാമ്മ, സജിനി, സുരേഷ് കുമാര്‍, സതീഷ് കുമാര്‍, സുധീര്‍ കുമാര്‍. മരുമക്കള്‍: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ.
Discussion about this post