വിഴിഞ്ഞം: പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ ഒക്ടോബര്‍ 2 മുതല്‍ 5വരെ നടക്കും. ഒക്ടോബര്‍ 2ന് വൈകുന്നേരം 5 മണിക്ക് പൂജവയ്പ്പും 5ന് രാവിലെ 6.30 മുതല്‍ വിദ്യാരംഭവും പ്രസാദഊട്ടും. വിദ്യാരംഭത്തിന് ക്ഷേത്രഓഫീസില്‍ നേരിട്ടോ 8547442422, 9497148422 എന്നീ നമ്പറുകളിലോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ക്ഷേത്രജനറല്‍ സെക്രട്ടറി എസ് വിജേഷ് അറിയിച്ചു. വിദ്യാരംഭ ചടങ്ങുകള്‍ ക്ഷേത്രം മേല്‍ശാന്തി ജ്യോതിഷ് പോറ്റിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
Discussion about this post