Saturday, May 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home രാഷ്ട്രാന്തരീയം

എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടീഷ് ജനത ദുഃഖത്തോടെ വിടചൊല്ലി

by Punnyabhumi Desk
Sep 20, 2022, 03:48 pm IST
in രാഷ്ട്രാന്തരീയം

ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടീഷ് ജനതയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഏഴു പതിറ്റാണ്ടോളം ബ്രിട്ടന്‍ ഭരിച്ച രാജ്ഞിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പേടകം വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയിലെ ചടങ്ങുകള്‍ക്കുശേഷം വെല്ലിംഗ്ടണ്‍ ആര്‍ച്ചിലെ കിംഗ് ജോര്‍ജ് ആറാമന്‍ ചാപ്പലിലേക്കു നീങ്ങുന്‌പോള്‍ ലണ്ടന്‍ നഗരം മൗനമായി രാജ്ഞിക്കു വിടചൊല്ലി. മൂവായിരത്തോളം ഭടന്മാര്‍ അകന്പടി സേവിച്ച വിലാപയാത്ര നഗരത്തിലെ പ്രധാനപ്പെട്ട ഇടങ്ങളെ സ്പര്‍ശിച്ചാണ് ചാപ്പലിലേക്കു കൊണ്ടുവന്നത്.

രാജ്ഞിയുടെ വിവാഹവും കിരീടധാരണവും നടന്ന വെസ്റ്റ്മിന്‍സ്റ്റര്‍ ആബേയിലെ അന്ത്യോപചാരചടങ്ങുകളില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉള്‍പ്പെടെ അഞ്ഞൂറോളം ലോകനേതാക്കള്‍ പങ്കെടുത്തു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങി ബ്രിട്ടനിലെ മുന്‍ പ്രധാനമന്ത്രിമാര്‍ വരെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

വെസ്റ്റ്മിന്‍സ്റ്റര്‍ ആബേയില്‍നിന്നു വെല്ലിംഗ്ടണ്‍ ആര്‍ക്കിലെ വിന്‍ഡ്‌സര്‍ ചാപ്പലിലേക്കുള്ള വിലാപയാത്രയില്‍ ചാള്‍സ് മൂന്നാമന്‍ രാജാവും മുതിര്‍ന്ന രാജകുടുംബാംഗങ്ങളും പേടകത്തെ അനുഗമിച്ചു. ഹൈഡ്പാര്‍ക്കില്‍ ആചാരവെടികളും ഒരോ മിനിറ്റിന്റെ ഇടവേളകളില്‍ ബിഗ്ബെന്‍ മുഴങ്ങുന്നതിന്റെ തേങ്ങലുകളും ഒഴിച്ചാല്‍ നഗരം പൂര്‍ണനിശബ്ദതയിലായിരുന്നു. രാജ്ഞിയുടെ അന്ത്യയാത്രയില്‍ നിരത്തിനിരുപുറവുംനിന്ന് പതിനായിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു.

ബ്രിട്ടീഷ് സമയം ഇന്നലെ രാത്രി ഏഴരയോടെയാണ് സെന്റ്‌ജോര്‍ജ് ചാപ്പലിലെ അന്ത്യകര്‍മങ്ങള്‍ തുടങ്ങിയത്. തിരച്ചും സ്വകാര്യമായി നടത്തുന്ന ചടങ്ങുകളില്‍ രാജാവും ഏതാനും രാജകുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുക്കുക. ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന് അരികെയാണു എലിസബത്ത് രാജ്ഞിയുടെ മൃതദേഹവും സംസ്‌കരിക്കുക.

എട്ടിന് സ്‌കോട്ട്ലന്‍ഡിലെ ബാല്‍മോറല്‍ കൊട്ടാരത്തില്‍വച്ചായിരുന്നു ബ്രിട്ടിനെ ദുഃഖത്തിലാഴ്ത്തി രാജ്ഞിയുടെ വിയോഗം. പത്തുദിവസത്തെ ദുഃഖാചരണത്തിനുശേഷം എലിസബത്ത് രാജ്ഞി ബ്രിട്ടീഷ് ജനതയുടെ മരിക്കാത്ത ഓര്‍മയായി മാറി.

ShareTweetSend

Related News

രാഷ്ട്രാന്തരീയം

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

രാഷ്ട്രാന്തരീയം

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

രാഷ്ട്രാന്തരീയം

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്

Discussion about this post

പുതിയ വാർത്തകൾ

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies