കൊട്ടിയൂര്‍: ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 87-ാം ജയന്തി ആഘോഷങ്ങള്‍ക്ക് കൊട്ടിയൂര്‍ പാലുകാച്ചിമല ദേവസ്ഥാനമായ ജഗദ്ഗുരു സ്വാമി സത്യാനന്ദ ഗുരുപീഠത്തില്‍ ശ്രീമഹാഗണപതി ഹോമത്തോടുകൂടി തുടക്കമായി. ഗുരുപൂജ, ശ്രീലളിതാസഹസ്രനാമ അര്‍ച്ചന, മംഗളാരതി, അമൃതഭോജനം തുടങ്ങിയവയും നടക്കും. ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇന്നുമുതല്‍ ജയന്തി ദിനമായ ഒക്ടോബര്‍ 17 വരെ വിവിധ ജില്ലാകേന്ദ്രങ്ങളില്‍ ജയന്തി ആഘോഷപരിപാടികള്‍ നടക്കുമെന്ന് എസ്ആര്‍ഡിഎംയൂഎസ് അദ്ധ്യക്ഷന്‍ എസ്.കിഷോര്‍കുമാര്‍ അറിയിച്ചു.
Discussion about this post