കൊച്ചി: നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കണമെന്ന ഹൈക്കോടതി ഉത്തരവ്. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ പൊതുനിരത്തില്‍ പാടില്ലെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവില്‍ പറയുന്നു.
റോഡില്‍ ജീവന് ഭീഷണിയാകുന്ന വാഹനങ്ങളോട് യാതൊരു ദാക്ഷണ്യവും വേണ്ടെന്നും ഡ്രൈവറുടെ ലൈസന്‍സും ഉടനടി സസ്പെന്‍ഡ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പിനോട് കോടതി ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കാവുന്നതാണ്. വിദ്യാര്‍ഥികള്‍ ഇത്തരം ബസില്‍ വിനോദയാത്ര പോകേണ്ടതില്ല. വാഹനങ്ങളിലെ നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന വ്ലോഗര്‍മാര്‍ക്കെതിരേയും നടപടി വേണമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം, വടക്കഞ്ചരി അപകടത്തില്‍ ആലത്തൂര്‍ ഡിവൈഎസ്പിയും ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും കോടതിയില്‍ ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബസപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
Discussion about this post