Wednesday, May 14, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് ആവശ്യമായ പോലീസ് സുരക്ഷ ഒരുക്കണം: ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി

by Punnyabhumi Desk
Oct 12, 2022, 03:41 pm IST
in കേരളം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് ആവശ്യമായ പോലീസ് സുരക്ഷ ഒരുക്കണമെന്ന ഇടക്കാല ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി. ഇടക്കാല ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച് വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും പോലീസിനും നിര്‍ദേശം നല്‍കി.

അദാനിയുടെയും കരാര്‍ കമ്പനിയുടെയും കോടതിയലക്ഷ്യ ഹര്‍ജികളിലും സര്‍ക്കാരിനും സമരക്കാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. റോഡിലെ തടസങ്ങള്‍ അടക്കം നീക്കം ചെയ്യണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നതാണ്. പോലീസിന് കഴിയില്ലെങ്കില്‍ കേന്ദ്രസേനയെ ആവശ്യപ്പെടാനും കൃത്യമായി പറഞ്ഞിരുന്നല്ലോയെന്ന് കോടതി പറഞ്ഞു. പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയമോ, സമരമോ കോടതിയുടെ പരിഗണനയിലുള്ളതല്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകരുതെന്നതാണ് കോടതിയുടെ പരിഗണനാവിഷയമെന്ന് പറഞ്ഞ ഹൈക്കോടതി അദാനിയുടെയും കരാര്‍ കമ്പനിയുടെയും കോടതിയലക്ഷ്യ ഹര്‍ജികള്‍ ബുധനാഴ്ച്ചത്തേക്ക് മാറ്റി.

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയില്‍ കടുത്ത അനിശ്ചിതത്വമാണ് ഇപ്പോഴുള്ളത്. പദ്ധതിക്കെതിരായ ലത്തീന്‍ അതിരൂപതയുടെ സമരം 57 ആം ദിവസത്തിലേക്ക് കടന്നു. പണി നിലച്ചത് മൂലം 100 കോടി നഷ്ടപരിഹാരം സര്‍ക്കാറിനോട് ചോദിക്കുന്ന അദാനി, അടുത്ത വര്‍ഷവും വിഴിഞ്ഞം തീരത്ത് കപ്പലടുക്കില്ലെന്നും അറിയിച്ചു. കരാര്‍ പ്രകാരം 2019 ല്‍ പണിതീര്‍ക്കേണ്ട പദ്ധതി 2023 ലും പൂര്‍ത്തീകരിക്കാനാവാത്തതില്‍ രണ്ട് മാസം പോലുമാകാത്ത സമരത്തെ കുറ്റപ്പെടുത്തുന്ന അദാനി കമ്പനിയുടെ നീക്കം ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

നേരത്തെ തന്നെ കരാര്‍ ലംഘനം കാണിച്ച് അദാനിയും സര്‍ക്കാറും നല്‍കിയ പരാതികള്‍ ആര്‍ബിട്രേഷന്റെ പരിഗണനയിലാണ്. ഇതിനിടെയാണ് സര്‍ക്കാറിന് കീഴിലുള്ള വീഴിഞ്ഞം സീ പോര്‍ട്ട് ലിമിറ്റഡ് നഷ്ടപരിഹാരം ലത്തീന്‍ അതിരൂപതയില്‍ നിന്നും ഈടാക്കണമെന്ന ശുപാര്‍ശ സര്‍ക്കാറിന് നല്‍കിയത്.

ShareTweetSend

Related News

കേരളം

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

കേരളം

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

കേരളം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

Discussion about this post

പുതിയ വാർത്തകൾ

നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ ഏകപ്രതി കേദല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം വ്യോമസേന ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് നന്ദി അറിയിച്ച് പ്രധാനമന്ത്രി

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ ലക്ഷ്യം വെച്ചത് ഭീകരരെ മാത്രം: പ്രതിരോധ സേന

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം

ഭീകരാക്രമണത്തില്‍ ജമ്മു കശ്മീരില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

എസ്.എസ്.എല്‍.സി പരീക്ഷാഫലം: ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും നൂറുമേനി വിജയം

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies