Wednesday, September 2, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ജിഎസ്എല്‍വി 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം വിജയിച്ചു

by Punnyabhumi Desk
Oct 23, 2022, 12:48 pm IST
in ദേശീയം

ചെന്നൈ : ഇന്ത്യയുടെ വിക്ഷേപണവാഹനമായ ജിഎസ്എല്‍വി 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം വിജയിച്ചു. വിക്ഷേപിച്ച 36 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു. ബ്രിട്ടീഷ് ഇന്റര്‍നെറ്റ് സേവനദാതാക്കളായ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളുമായി ഇന്നലെ രാത്രിയാണ് ഇന്ത്യയുടെ അഭിമാന വാഹനം കുതിച്ചുയര്‍ന്നത്.

ആദ്യ രണ്ട് ഘട്ടങ്ങളിലായി 16 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തില്‍ എത്തിയത്. തുടര്‍ന്ന് മറ്റ് 20 ഉപഗ്രഹങ്ങളെ എത്തിക്കുകയായിരുന്നു. പ്രതീക്ഷിച്ച കൃത്യതയോടെ എല്ലാ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തില്‍ സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. ഈ വിക്ഷേപണത്തിന് എല്ലാ പിന്തുണയും നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദി അറിയിച്ചു.

രാജ്യത്തിന്റെ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമായെന്നാണ് എസ് സോമനാഥ് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞത്. ഐഎസ്ആര്‍ഒയുടെ പ്രാഗല്‍ഭ്യം കൊണ്ടാണ് ഈ ദൗത്യം വിജയിച്ചത് എന്നും ഇസ്രോയില്‍ അര്‍പ്പിച്ച വിശ്വാസത്തിന് വണ്‍ വെബ്ബിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ചന്ദ്രയാന്‍ 3 ന്റെ വിക്ഷേപണം 2023 ജൂണില്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്തിമ പരിശോധന പൂര്‍ത്തിയായതായും ചില ടെസ്റ്റുകള്‍ മാത്രമേ ഇനി ബാക്കിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് അര്‍ദ്ധരാത്രി 12.07 നാണ് വിക്ഷേപണം നടന്നത്. ഇത്രയും ഭാരമേറിയ ഉപഗ്രഹം ആദ്യമായാണ് ഇന്ത്യ വിക്ഷേപിക്കുന്നത്. സാധാരണയായി പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ വണ്‍ വെബ്ബ് ഇന്ത്യ-1 മിഷന്റെ വിക്ഷേപണം നടക്കുന്നത് ജിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ചാണ്.

5,400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുന്നതോടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് പുത്തന്‍ ചരിത്രം സൃഷ്ടിക്കപ്പെടും. വേഗത കൂടിയതും പ്രതികരണ സമയം കുറഞ്ഞതുമായ ബ്രോഡ്ബാന്‍ഡ് സേവനം ബഹിരാകാശത്ത് നിന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്.

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

പുതിയ വാർത്തകൾ

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies