കൊച്ചി: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് കര്‍ശന നടപടികളിലേക്ക് കടക്കാന്‍ കോടതിയെ നിര്‍ബന്ധിപ്പിക്കരുതെന്ന് ഹൈക്കോടതി. വിഴിഞ്ഞം തുറമുഖ സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും റോഡിലെ തടസങ്ങള്‍ നീക്കിയേ പറ്റൂവെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
സമരം പാടില്ല എന്ന് പറയാന്‍ കോടതിക്ക് കഴിയില്ല. പക്ഷേ നിയമം കയ്യിലെടുക്കുകയോ നിയമത്തിന് ഭീഷണി ആവുകയോ ചെയ്യരുതെന്ന് കോടതി നിര്‍ദേശം നല്‍കി. അദാനി നല്‍കിയ കോടതിയലക്ഷ്യഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഹര്‍ജി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.













