പത്തനംതിട്ട: മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. ഇന്ന് പ്രത്യേക പൂജകളൊന്നും ഉണ്ടാവില്ല.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അനന്ത ഗോപന്‍ സന്നിധാനത്ത് എത്തിയിരുന്നു. വലിയ ഭക്തജന തിരക്കാണ് സന്നിധാനത്തുള്ളത്. വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവരുടെ എണ്ണം ആദ്യ ദിവസങ്ങളില്‍ തന്നെ 60000 ത്തോളമാണ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നു.













