തിരുവനന്തപുരം: പാലിന്റെ വില ലിറ്ററിന് ആറ് രൂപ കൂട്ടാന്‍ മന്ത്രിസഭ അനുമതി നല്‍കിയതിന് പിന്നാലെ ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് മില്‍മ അറിയിച്ചു. ലിറ്ററിന് അഞ്ച് രൂപ വീതം കര്‍ഷകര്‍ക്ക് കൂടുതലായി ലഭിക്കും. പാലിനൊപ്പം തൈര്, നെയ്യ് ഉള്‍പ്പെടെ മറ്റ് ഉത്പന്നങ്ങളുടെ വിലയിലും വര്‍ദ്ധനവുണ്ടാകുമെന്ന് മില്‍മ വ്യക്തമാക്കി. പാലിന് അഞ്ചു രൂപയെങ്കിലും കൂടുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രിജെ ചിഞ്ചുറാണി നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post