Monday, August 24, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ഗുജറാത്തില്‍ കരുത്തറിയിച്ച് ബിജെപി; ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിന്

by Punnyabhumi Desk
Dec 8, 2022, 05:42 pm IST
in ദേശീയം

അഹമ്മദാബാദ്: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേയ്ക്ക് എത്തുമ്പോള്‍ മോദി പ്രഭാവം രാജ്യത്ത് കുതിച്ചുയരുന്നതിന്റെ സൂചനയായി മാറുകയാണ് ഫലങ്ങള്‍. ഗുജറാത്തില്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കി 182ല്‍ 158 സീറ്റ് നേടിയാണ് ബി ജെ പി വിജയകുതിപ്പ് തുടരുന്നത്. കോണ്‍ഗ്രസിന് ആകെ ലഭിച്ചത് 16 സീറ്റുകള്‍ മാത്രം. വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ഏറെ പ്രതീക്ഷ പുലര്‍ത്തിയ അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയ്ക്കും ഇരട്ടസംഖ്യയില്‍ പോലും എത്താനായില്ല. അതേസമയം, ഹിമാചലില്‍ മോദിപ്രഭാവത്തെ മറികടന്ന് ഹിമാചല്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. 68 അംഗ സഭയിലെ 39 സീറ്റ് നേടിയ കോണ്‍ഗ്രസിന് നേരിയ രീതിയില്‍ ആശ്വസിക്കാനാകും. ബിജെപിയ്ക്ക് ലഭിച്ചത് 26ഉം. ആപ്പിന് ഹിമാചലില്‍ അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചില്ല.

ഗുജറാത്ത് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ബി ജെ പി നേടുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാകും 2022ലെ നിയമസഭാതിരഞ്ഞെടുപ്പിലേത് എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍. 2017ല്‍ 99 സീറ്റുകള്‍ മാത്രം നേടിയ ബി ജെ പി അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 59 സീറ്റുകള്‍ കൂടുതല്‍ നേടിയാണ് ശക്തിപ്രകടിപ്പിച്ചിരിക്കുന്നത്. 55 ശതമാനം വോട്ട് വിഹിതവും ബി ജെ പിയില്‍ തന്നെ എത്തിയിരിക്കുന്നു.

അതേസമയം, ഹിമാചലില്‍ 2017ല്‍ 21 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇത്തവണ 39 സീറ്റുകള്‍ നേടിയാണ് ബി ജെ പിയെ പിന്തള്ളിയത്. അതേസമയം, 2017ല്‍ 44 സീറ്റുകള്‍ നേടിയ ബി ജെ പിയ്ക്ക് ഇത്തവണ 18 സീറ്റുകള്‍ നഷ്ടമാവുകയും ചെയ്തു. ഹിമാചലിലെ 68 അംഗ വിധാന്‍ സഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി 35 സീറ്റുകളാണ് നേടേണ്ടത്. നിലവിലെ ഭരണപാര്‍ട്ടിയെ പുറത്താക്കി മറ്റൊരു പാര്‍ട്ടിയെ അധികാരത്തിലേറ്റുന്ന, മൂന്ന് ദശാബ്ദമായി ഹിമാചലില്‍ പിന്തുടര്‍ന്ന് പോകുന്ന പാരമ്പര്യം ഇത്തവണ ബി ജെ പി തകര്‍ക്കുമെന്നായിരുന്നു എക്സിറ്റ് പോളുകളുടെ പ്രവചനങ്ങള്‍. ഭരണപക്ഷമായ ബി ജെ പി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു കൂടുതല്‍ പ്രവചനങ്ങളും. എന്നാല്‍ അവസാനഘട്ട ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ 1985 മുതല്‍ തുടര്‍ന്നുവരുന്ന രീതിയില്‍ നിന്ന് ഹിമാചലിലെ വോട്ടര്‍മാര്‍ പിന്നോട്ടുപോയില്ലെന്നാണ് വ്യക്തമാവുന്നത്.

ഗുജറാത്തില്‍ ബി ജെ പി ആധിപത്യം ഉറപ്പിച്ചതോടെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തന്നെ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. ഡിസംബര്‍ 12നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പങ്കെടുക്കും.

Share
Tweet
Send

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies