കോഴിക്കോട്: പോലീസ് സ്റ്റേഷന് ആക്രമിക്കുമെന്ന് വാട്സ്ആപ്പ് വഴി സന്ദേശം പ്രചരിപ്പിച്ച് എസ്ഡിപിഐ നേതാവിനെ കസ്റ്റഡിയിലെടുത്തു. മുക്കാളി സ്വദേശി ഷംസുദീന്‍(46) ആണ് പിടിയിലായത്.
ചോമ്പാല പോലീസ് സ്റ്റേഷന് ആക്രമിക്കുമെന്ന് ഇയാള്‍ ശബ്ദസന്ദേശത്തിലൂടെ ഭീഷണി മുഴക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വെള്ളിയാഴ്ച രാവിലെ മുക്കാളിയിലെ വീട്ടില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഷംസുദീനെതിരെ ഐപിസി 153, 505(1) എന്നീ വകുപ്പുകള്‍ ചുമത്തിയതായി പോലീസ് അറിയിച്ചു.
Discussion about this post