കൊച്ചി: വിഴിഞ്ഞം പദ്ധതിക്ക് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് തുറമുഖ നിര്‍മാതാക്കളായ അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. ജസ്റ്റീസ് അനു ശിവരാമന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചിരുന്നത്.
പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ നടത്തിവന്നിരുന്ന സമരം ഒത്തുതീര്‍പ്പായെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് നടപടികള്‍ കോടതി അവസാനിപ്പിച്ചത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സമര്‍പ്പിച്ചിരുന്ന കോടതിയലക്ഷ്യ ഹര്‍ജികള്‍ ഹൈക്കോടതി കഴിഞ്ഞയാഴ്ച തീര്‍പ്പാക്കിയിരുന്നു.













