ആലുവ: തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ നടതുറപ്പു മഹോത്സവം ജനുവരി 05 ന് ആരംഭിച്ചു. 16 -ാം തീയതിവരെ വരെയാണ് തിരുഉത്സവം നടക്കുന്നത്. 5ന് തരുവാഭരണ ഘോഷ യാത്ര ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെ നട തുറക്കുന്ന് ദര്‍ശനത്തിനൊരുങ്ങി. പിന്നീട് 16-ാം തിയതി വരെ പുലര്‍ച്ചെ 4 മുതല്‍ രാത്രി 9.00 വരെ ദര്‍ശനം ഉണ്ടാകും. അവസാന ദിവസം രാത്രി 8.00 വരെ ആയിരിക്കും നട തുറന്നുള്ള ദര്‍ശനം ലഭിക്കുന്നത്.
എറണാകുളം ജില്ലയില്‍ ആലുവയ്ക്ക് സമീപം ശ്രീമൂലനഗരം പഞ്ചായത്തിന്റെ ഭാഗമായ വെള്ളാരപ്പള്ളിയിലാണ് തിരുവൈരാണിക്കുളം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവന്‍ കിഴക്കു ദിശയിലേക്കും പാര്‍വ്വതി പടിഞ്ഞാറ് ദിശയിലേക്കും ദര്‍ശനമായി ഒരൊറ്റ ശ്രീകോവിലില്‍ പ്രതിഷ്ഠ നടത്തിയിരിക്കുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകത.
ഗണപതി, അയ്യപ്പന്‍, മഹാവിഷ്ണു, സതീദേവി, ഭദ്രകാളി, നാഗദൈവങ്ങള്‍ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകള്‍. കേരളത്തില്‍ ഇങ്ങനെയൊരു നടതുറപ്പ് മഹോത്സവം ഇവിടെ മാത്രമേ ഉള്ളൂ എന്നതിനാല്‍ ഭക്തിനിര്‍ഭരമായാണ് ആഘോഷിക്കുന്നത്. ഈ 12 ദിവസങ്ങളിലും പാര്‍വ്വതി ദേവിയെ നടതുറന്നു കാണുവാന്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ ഇവിടെ എത്താറുണ്ട്.
Discussion about this post