ജനീവ: ചൈനയിലെ കോവിഡ് വ്യാപനം യൂറോപ്പിനെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന. ചൈനയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് നിലവില്‍ യാതൊരു ഭീഷണിയും ഇല്ലെന്ന് ഡബ്ല്യുഎച്ച്ഒ യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗെ പറഞ്ഞു.
കോവിഡ് സാഹചര്യം വിലയിരുത്താന്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ടെന്നും ക്ലൂഗെ വ്യക്തമാക്കി. കോവിഡ് വ്യാപനം തടയുന്നതിനായി ശാസ്ത്രീയവും വിവേചന രഹിതവുമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചു.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനു പിന്നാലെ പല യൂറോപ്യന്‍ രാജ്യങ്ങളും ചൈനയില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് പരിശോധന കര്‍ശനമാക്കിയിരുന്നു.













