കാഠ്മണ്ഡു: നേപ്പാളില്‍ 72 പേരുമായി തകര്‍ന്ന് വീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയെന്ന് നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. കാഠ്മണ്ഡുവില്‍ നിന്ന് പൊഖാരയിലേക്ക് പോയ യതി എയര്‍ലൈന്‍സിന്റെ എടിആര്‍ 72 വിമാനമാണ് സെതി നദി തീരത്ത് വെച്ച് തകര്‍ന്ന് വീണത്. 68 മൃതദേഹമാണ് ഇതു വരെ കണ്ടെടുത്തത്. നാല് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ട്.
വിമാന അപകടത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ എന്താണെന്ന് മനസിലാക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നത് ബ്ലാക്ക് ബോക്സുകളാണ്. ബ്ലാക്ക് ബോക്സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. 15 വര്‍ഷം പഴക്കമുള്ള വിമാനത്തിന് യന്ത്രത്തകരാര്‍ ഉണ്ടായെന്നാണ് പ്രാഥമിക വിവരം.
അപകടത്തിന് ഇടയാക്കിയ വിമാനം 2012 വരെ ഇന്ത്യയില്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉപയോഗിച്ചിരുന്നു. പിന്നീട് വിമാനം കുറച്ച് കാലം തായ്‌ലന്‍ഡിലെ ഒരു വിമാനക്കമ്പനിയും ഉപയോഗിച്ചിരുന്നു. 2019-ലാണ് യതി എയര്‍ലൈന്‍സ് ഈ വിമാനം വാങ്ങിയത്.
Discussion about this post