വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. ഒരു പിഞ്ചുകുഞ്ഞുള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ കാലിഫോര്‍ണിയയിലെ ഗോഷെനിലുള്ള ഒരു വീട്ടിലാണ് വെടിവയ്പ്പ് നടന്നത്,
രണ്ടുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഇവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ഗുണ്ടാ സംഘം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
ഒരാഴ്ച മുമ്പ്, ടിസിഎസ്ഒ ഡിറ്റക്ടീവുകള്‍ ഈ വീട്ടില്‍ മയക്കുമുന്നുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയിരുന്നു.













