തൊടുപുഴ: കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചെയര്‍മാന്‍ പി.ജെ. ജോസഫ് എംഎല്‍എയുടെ ഭാര്യ ഡോ. ശാന്ത ജോസഫ് (77) നിര്യാതയായി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറായിരുന്നു. 1971-ലായിരുന്നു ശാന്തയുമായുള്ള ജോസഫിന്റെ വിവാഹം. രാഷ്ട്രീയ ജീവിതം പലവഴികളില്‍ ഒഴുകിയപ്പോഴും ‘ശാന്ത’യായി കൂട്ടുനിന്ന ഭാര്യയാണ് തന്റെ ബലമെന്ന് ജോസഫ് പലതവണ പറഞ്ഞിട്ടുണ്ട്.
ഇവര്‍ക്ക് നാലുമക്കളുണ്ട്. ഡൗണ്‍ സിന്‍ഡ്രോം ബാധിതനായിരുന്ന ഇളയമകന്‍ ജോമോന്‍, 2020 നവംബര്‍ 20-ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചിരുന്നു. മറ്റ് മക്കള്‍: അപു (കേരള കോണ്‍ഗ്രസ് സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റിയംഗം), യമുന, ആന്റണി.
Discussion about this post