പാച്ചല്ലൂര്‍: ചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ അധീനതയിലുള്ള പുണ്യപുരാതന ക്ഷേത്രമായ പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷണം പോയി. ഇന്ന് രാവിലെ സമീപത്ത് പൂട്ട് തകര്‍ത്ത കാണിക്കവഞ്ചി പണമെടുത്തശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കോവളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളും വിരലടയാളവും പരിശോധിച്ച് മോഷ്ടാക്കളെ ഉടന്‍ കണ്ടെത്തുമെന്ന് കോവളം പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അറിയിച്ചു.
Discussion about this post