ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേരു മാറ്റി ‘അമൃത് ഉദ്യാന്‍’ എന്നാക്കി. സ്വാതന്ത്യ്രത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഉദ്യാനത്തിന് രാഷ്ട്രപതി പുതിയ പേര് നല്‍കിയതായി ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയാണ് അറിയിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പരിപാടിയുടെ പേരുമായി ചേരുന്നതിനാലാണ് ഉദ്യാനത്തിന് അമൃത് ഉദ്യാന്‍ എന്ന പേര് നല്‍കിയത്. അതേസമയം, രാഷ്ട്രപതി ഭവനിന്റെ വെബ്സൈറ്റില്‍ രണ്ട് പേരുകളും പരാമര്‍ശിക്കുന്നുണ്ട്.
മുഗള്‍, പേര്‍ഷ്യന്‍ പൂന്തോട്ടങ്ങളെ മാതൃകയാക്കി മൂന്ന് പൂന്തോട്ടങ്ങളാണ് രാഷ്ട്രപതി ഭവനിലുള്ളത്. ശ്രീനഗറിലുള്ള ഉദ്യാനവുമായി സാമ്യമുള്ള പുന്തോട്ടത്തെ ആളുകള്‍ പിന്നീട് മുഗള്‍ ഗാര്ഡന് എന്ന പേര് നല്‍കുകയായിരുന്നു. എന്നാല്‍ ഉദ്യോനത്തിന് ഔദ്യോഗികമായി പേര് നല്‍കിയിരുന്നില്ല.
15 ഏക്കറില്‍ വിസ്തൃതമായ അമൃത് ഉദ്യാനത്തെ രാഷ്ട്രപതി ഭവനിന്റെ ആത്മാവായാണ് വെബ്സൈറ്റില്‍ വിശേഷിപ്പിക്കുന്നത്. ഓഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെ ഉദ്യാനം ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് വെബ്സൈറ്റില്‍ പറയുന്നു.
Discussion about this post